Monday, December 22, 2025

ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക! തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു; ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപി ഉത്തരവ്

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന വിതരണം നിർത്തിയിരുന്നു. ഇതോടെ പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു. ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവിറക്കി.

പോലീസ് പമ്പ് അടച്ചതോടെ ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കണ്ടി വരും. ഇന്ധനം നിറയ്ക്കാൻ എസ്എച്ച്ഒ മാർക് യൂണിറ്റ് മേധാവികളും പണം നൽകിയില്ല. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്പോൺസർഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരും. എല്ലാ യൂണിറ്റുകളിലും പ്രതിസന്ധിയുണ്ടാകും. അഴിമതിക്ക് ഇടയാക്കുന്ന ഉത്തരവാണ് ഇതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Related Articles

Latest Articles