Saturday, May 18, 2024
spot_img

അനന്തപുരിയെ യാഗശാലയാക്കി പ്രപഞ്ചയാഗം രണ്ടാം ദിവസത്തിലേക്ക്! പൗർണ്ണമിക്കാവിലമ്മയുടെ തിരുനടയിലേക്ക് ഭക്തജനപ്രവാഹം, യാഗ മാഹാത്മ്യം അടുത്തറിയാൻ പ്രമുഖ വ്യക്തികളും

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കിമാറ്റി പ്രപഞ്ചയാഗം രണ്ടാം ദിവസത്തിലേക്ക്. ആദ്യദിവസത്തെ അതിവിശിഷ്ടമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭക്തജനങ്ങൾ പൗർണ്ണമിക്കാവിലമ്മയുടെ തിരുനടയിലേക്ക് ഒഴുകിയെത്തി. പ്രശസ്ത സംഗീതജ്ഞൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതം ക്ഷേത്രാങ്കണത്തിൽ നടന്നു. ഇന്ന് രാവിലെ 08:00 മണിമുതൽ വൈകുന്നേരം 08:30 വരെ യാഗശാലയിൽ പ്രതേക പൂജകൾ നടക്കും. ഇന്ന് വൈകുന്നേരം 06:00 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ യദു കൃഷ്ണന്റെ സംഗീതക്കച്ചേരി ഉണ്ടായിരിക്കും.

252 പ്രമുഖ ആചാര്യന്മാരാണ് പ്രപഞ്ചയാഗത്തിന് നേതൃത്വം നൽകുന്നത്. അഘോരി സന്യാസി സ്വാമി കൈലാസപുരിയാണ് പ്രപഞ്ചയാഗത്തിന്റ മുഖ്യകർമ്മി. 108 ദേവസ്ഥാനങ്ങളിൽ നിന്നുള്ള ആചാര്യന്മാർ യാഗശാലയിലുണ്ട്. 64 വേദ പണ്ഡിതരുടെ വേദപാരായണവും 1008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ പാരായണവും ഒരേ സമയം ക്ഷേത്രാങ്കണത്തിൽ നടന്നുവരുന്നു. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Articles

Latest Articles