arrest-warrant-issued-against-dysp-v-hamza-in-illegal-property-acquisition-case
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ ഡിവൈഎസ്പിക്കെതിരെ അറസ്റ്റ് വാറണ്ട്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസക്കെതിരെയാണ് വാറണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ഡിവൈഎസ്പിക്കെതിരെ തൃശൂർ വിജിലൻസ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് വിജിലൻസിന് മുൻപാകെ ചോദ്യം ചെയ്യലിന് നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഹംസയോട് മാർച്ച് 29, 30 തിയ്യതികളിലായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പ്രത്യേക വിജിലൻസ് സംഘം നിർദ്ദേശം നൽകിയത്. എന്നാൽ ഹംസ ലീവെടുത്ത് മാറി നിൽക്കുകയും, ഹാജരാകാതെ വന്നതോടെയുമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയ്ക്കായി അന്വേഷണ സംഘം വിജിലൻസ് കോടതിയെ സമീപിച്ചത്.
2019 ഓഗസ്റ്റ് 14നാണ് ഹംസയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും അഴിമതിക്കും വിജിലൻസ് കേസെടുത്തത്. കേസിൽ ഡി വൈ എസ് പി ഹംസയെ രക്ഷിക്കാൻ വസ്തു ഇടപാടിൻ്റെ പേരിൽ വ്യാജരേഖ ചമച്ച സി പി എം വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഹമ്മദ് റാഫിയുടെ ജാമ്യാപേക്ഷയും തൃശൂർ വിജിലൻസ് കോടതി തള്ളിയിരുന്നു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…