റാഞ്ചി :ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തോൽവി വഴങ്ങിയതിനിടെ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡ് തലയിലേറ്റി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ 15 നോബോളുകൾ വഴങ്ങിയാണ് അർഷ്ദീപ് സിങ് റെക്കോർഡിട്ടത്. ഇന്നലത്തെ മത്സരത്തിൽ അവസാന ഓവറിലാണ് അർഷ്ദീപ് നോബോൾ വഴങ്ങിയത്.
വെറും 24 മത്സരങ്ങളിൽ നിന്നാണ് അർഷ്ദീപ് 15 നോബോളുകൾ വഴങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർഷ്ദീപ്, തുടരെ മൂന്നു നോബോളുകൾ എറിഞ്ഞിരുന്നു. 11 നോബോളുകൾ എറിഞ്ഞ പാക്ക് ബോളർ ഹസൻ അലിയാണ് രണ്ടാം സ്ഥാനത്ത്. ട്വന്റി20യിൽ കൂടുതൽ നോബോളുകൾ വഴങ്ങിയ രണ്ടാമത്തെ ബൗളർ ജസ്പ്രീത് ബുമ്രയാണ്. 60 മത്സരങ്ങൾക്കിടെ 8 നോബോളാണ് ബുമ്രയാണ് വഴങ്ങിയത്.
ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ, അവസാന ഓവറിൽ ഹാട്രിക് സിക്സറുകൾ അടക്കം 27 റൺസാണ് അർഷ്ദീപ് വഴങ്ങിയത്. മത്സരം 21 റൺസിന് ഇന്ത്യ തോറ്റതോടെ അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണുയരുന്നത്. മുൻ ഇന്ത്യൻ താരങ്ങളും അർഷ്ദീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…