Friday, April 26, 2024
spot_img

തോൽവിക്കിടയിലും നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ്;
ടി20യിൽ ഏറ്റവും കൂടുതൽ നോ ബോൾ എറിഞ്ഞ റെക്കോർഡ് ഇനി അർഷദീപിന് സ്വന്തം

റാഞ്ചി :ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തോൽവി വഴങ്ങിയതിനിടെ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡ് തലയിലേറ്റി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ 15 നോബോളുകൾ വഴങ്ങിയാണ് അർഷ്‌ദീപ് സിങ് റെക്കോർഡിട്ടത്. ഇന്നലത്തെ മത്സരത്തിൽ അവസാന ഓവറിലാണ് അർഷ്ദീപ് നോബോൾ വഴങ്ങിയത്.

വെറും 24 മത്സരങ്ങളിൽ നിന്നാണ് അർഷ്ദീപ് 15 നോബോളുകൾ വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർഷ്ദീപ്, തുടരെ മൂന്നു നോബോളുകൾ എറിഞ്ഞിരുന്നു. 11 നോബോളുകൾ എറിഞ്ഞ പാക്ക് ബോളർ ഹസൻ അലിയാണ് രണ്ടാം സ്ഥാനത്ത്. ട്വന്റി20യിൽ കൂടുതൽ നോബോളുകൾ‌ വഴങ്ങിയ രണ്ടാമത്തെ ബൗളർ ജസ്പ്രീത് ബുമ്രയാണ്. 60 മത്സരങ്ങൾക്കിടെ 8 നോബോളാണ് ബുമ്രയാണ് വഴങ്ങിയത്.

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ, അവസാന ഓവറിൽ ഹാട്രിക് സിക്സറുകൾ അടക്കം 27 റൺസാണ് അർഷ്ദീപ് വഴങ്ങിയത്. മത്സരം 21 റൺസിന് ഇന്ത്യ തോറ്റതോടെ അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണുയരുന്നത്. മുൻ ഇന്ത്യൻ താരങ്ങളും അർഷ്ദീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .

Related Articles

Latest Articles