Thursday, December 25, 2025

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സംഘത്തിൽ അഞ്ച് പേരുണ്ട്, എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടിയെന്ന് ഭാര്യ അർഷിക

പാലക്കാട്: പാലാക്കട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്ന് ഭാര്യ അർഷിക.

അക്രമിസംഘം മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും അർഷിക മാധ്യമങ്ങളോട് പറഞ്ഞു.

‘ഗട്ടറിൽ ബൈക്ക് സ്ലോ ആക്കിയപ്പോൾ ബൈക്ക് ഇടിച്ചിട്ടു. എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടി. സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മുഖംമൂടിയൊന്നും ധരിച്ചിരുന്നില്ല. പ്രതികളെ കണ്ടാൽ താൻ തിരിച്ചറിയും. രണ്ട് ദിവസം മുമ്പ് തനിക്ക് ഭീഷണി ഉണ്ടെന്ന് സഞ്ജിത്ത് പറഞ്ഞിരുന്നു.’- അർഷികയുടെ പറഞ്ഞു

അതേസമയം സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പോലീസ് നിഗമനം. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും.

എന്നാൽ പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും പോലീസ് നീക്കം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles