Artificial human skeleton found wrapped in sack under Mukola Bridge; Bones formed for model study by medical students; investigation
തിരുവന്തപുരം:കോവളത്തിന് സമീപം മുക്കോല ബൈപ്പാസിൽ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യാസ്ഥികൂടം എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി.ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്ത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ മനുഷ്യാസ്ഥികൂടത്തിന് സമാനമായ വസ്തുക്കള്‍ കണ്ടെത്തി.
തലയോട്ടിയുടെ കൂടെ നാലോളം കൈപ്പത്തികളുടെയും കൂടെ മറ്റ് ചില എല്ലുകളുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടം പ്ലാസ്റ്റിക് നിർമ്മിതമാണെന്ന് തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.പോലീസിന്‍റെ ശാസ്ത്രീയ പരിശോധന സംഘവും വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘവും കൃത്രിമ അസ്ഥികൂടം പരിശോധിച്ചു. മെഡിക്കൽ വിദ്യാർഥികൾ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥി പഞ്ചരമാണെന്നാണ് പോലീസിന്‍റെ നിഗമനം.എന്നാല്‍ ആരാണ് അസ്ഥികൂടം മുക്കോല പാലത്തിനിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…