Saturday, April 20, 2024
spot_img

മുക്കോല പാലത്തിനടിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കൃത്രിമ മനുഷ്യാസ്ഥികൂടം കണ്ടെത്തി; മെഡിക്കൽ വിദ്യാർഥികൾ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥി പഞ്ചരമാണെന്ന് നിഗമനം;അന്വേഷണം

തിരുവന്തപുരം:കോവളത്തിന് സമീപം മുക്കോല ബൈപ്പാസിൽ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യാസ്ഥികൂടം എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി.ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്ത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ മനുഷ്യാസ്ഥികൂടത്തിന് സമാനമായ വസ്തുക്കള്‍ കണ്ടെത്തി.

തലയോട്ടിയുടെ കൂടെ നാലോളം കൈപ്പത്തികളുടെയും കൂടെ മറ്റ് ചില എല്ലുകളുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടം പ്ലാസ്റ്റിക് നിർമ്മിതമാണെന്ന് തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.പോലീസിന്‍റെ ശാസ്ത്രീയ പരിശോധന സംഘവും വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘവും കൃത്രിമ അസ്ഥികൂടം പരിശോധിച്ചു. മെഡിക്കൽ വിദ്യാർഥികൾ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥി പഞ്ചരമാണെന്നാണ് പോലീസിന്‍റെ നിഗമനം.എന്നാല്‍ ആരാണ് അസ്ഥികൂടം മുക്കോല പാലത്തിനിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles