ദില്ലി: ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ജെയ്റ്റ്ലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ജെയ്റ്റ്ലിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അനാരോഗ്യം കാരണമാണ് ബിജെപിയുടെ വിജയാഘോഷങ്ങള്‍ക്ക് ജയ്റ്റ്ലി എത്താതിരുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നിലവിലെ സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അതേസമയം, വരുന്ന മന്ത്രിസഭയില്‍ ജെയ്റ്റ്ലി അംഗമാകുമോ എന്നകാര്യം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം മേയ്യില്‍ വൃക്ക ശസ്ത്രക്രിയയ്ക്കു അദ്ദേഹം വിധേയനായിരുന്നു. പിന്നീട് ജനുവരിയില്‍ യുഎസില്‍ ചികിത്സയ്ക്കായി പോയിരുന്നു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലായിരുന്നു ഈ സമയത്ത് ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…