Wednesday, May 15, 2024
spot_img

അ​രു​ണ്‍ ജെ​​യ്റ്റി​ലി​യു​ടെ ആരോഗ്യനില മോശമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ദില്ലി: ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റി​ലി​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജെ​യ്റ്റ്‍​ലി​ക്ക് ആ​രോ​ഗ്യ പ്രശ്​ന​ങ്ങ​ളി​ല്ലെ​ന്നും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് സി​താം​ശു ക​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം, ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് ജെ​യ്റ്റ്‍​ലി​യെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​നാ​രോ​ഗ്യം കാ​ര​ണ​മാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ജ​യ്റ്റ്‌​ലി എ​ത്താ​തി​രു​ന്ന​തെ​ന്നാണ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നത്.

നി​ല​വി​ലെ സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​തേ​സ​മ​യം, വ​രു​ന്ന മ​ന്ത്രി​സ​ഭ​യി​ല്‍ ജെ​യ്റ്റ്‌​ലി അം​ഗ​മാ​കു​മോ എ​ന്ന​കാ​ര്യം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം മേയ്യി​ല്‍ വൃ​ക്ക ശ​സ്ത്ര​ക്രി​യ​യ്ക്കു അ​ദ്ദേ​ഹം വി​ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ട് ജ​നു​വ​രി​യി​ല്‍ യു​എ​സി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യി​രു​ന്നു. റെ​യി​ല്‍​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലാ​യി​രു​ന്നു ഈ ​സ​മ​യ​ത്ത് ധ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.

Related Articles

Latest Articles