ദില്ലി മുന്‍മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും കുരുക്കില്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ഇഡിക്ക് അനുമതി നല്‍കി.
മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ദില്ലിയിലെ എഎപി സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എഎപി നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. ഈ പണം പിന്നീട് നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഉപയോഗിച്ചെന്നും ആരോപണമുയർന്നു. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിച്ചിരുന്നു. ആരോപണത്തിൽ ആദ്യം സിബിഐ കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

