bombay-high-court-to-continue-hearing-the-bail-applications-of-aryan-khan
ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസില് അറസ്റ്റിലായ ബോളിവുഡ് സൂപ്പര്സ്റ്റാര് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യമില്ല. മുംബൈയിലെ പ്രത്യേക എന്ഡിപിഎസ് സെഷന്സ് കോടതിയുടേതാണ് വിധി. ആര്യൻ ഖാന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഇതേത്തുടർന്ന് ആര്യന് ആര്തര് റോഡ് ജയിലില് തുടരും.
ആര്യന് ഖാൻ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് എന്സിബി ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി നര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും വാദിച്ചു.
ഈ മാസം മൂന്നിന് പുലര്ച്ചെയാണ് മുംബൈയില് ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്ട്ടിയുമായി ബന്ധപ്പെട്ട് ആര്യന് ഖാനെയും സുഹൃത്തുക്കളെയും നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 8നാണ് ആര്യൻ അറസ്റ്റിലായത്. ആര്യൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്.
കേസുമായി ബന്ധപ്പെട്ട് ആര്യന് ഖാനടക്കം 20 പേരെയാണ് എന്.സി.ബി അറസ്റ്റ് ചെയ്തത്. ആര്യന് ഖാനില് നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിന്നീട് കോടതിയില് പറഞ്ഞിരുന്നു. എന്നാല് ആര്യന്റെ വാട്സാപ്പ് ചാറ്റുകള് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്.സി.ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്റെ സുഹൃത്തുക്കളായ അര്ബാസ് സേഥ് മര്ച്ചന്റില് നിന്ന് ആറ് ഗ്രാം ചരസും മുണ്മുണ് ധമേച്ചയില് നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില് ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…