കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ച് കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏതാനും ലഘുഭക്ഷണങ്ങളുടേയും ജിഎസ്ടിയില്‍ കുറവുവരുത്തി. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്നതില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വിശാലസമവായത്തിലെത്തിയെന്ന് സൂചനയുണ്ട്. നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി. ഇന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തിരുന്നു.

