കാട്ടാക്കട:തിരുവനന്തപുരം കാട്ടാക്കടയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം. കഴിഞ്ഞദിവസം 10 മണിയോടെയാണ് സംഭവം. പാചകവാതകം ചോര്‍ന്ന് വീട്ടിനുള്ളില്‍ തീ പടര്‍ന്നതോടെ പ്രകാശ് ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. എന്നാൽ പ്രകാശ് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
തുടർന്ന് നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിന് പിന്നാലെ, ഉഗ്രസ്‌ഫോടനത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചുപോയി.

