vizhinjam
വിഴിഞ്ഞം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്തെ സെന്റ് ഫ്രാൻസിസ് സെയിൽസ് സീനിയർ സെക്കൻഡറി സ്‌കൂളിലും ക്രൈസ്റ്റ് കോളജിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
തീര ദേശങ്ങൾ എങ്ങനെ വൃത്തിയോടും ആരോഗ്യപൂർണമായും നിലനിർത്താം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയാണ് വിഴിഞ്ഞത്തെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ നടത്തിയത്. പരിപാടിയിൽ, തീരസംരക്ഷണ സേന കപ്പലായ സി-427-ന്റെ കമാൻഡിംഗ് ഓഫീസർ അസിസ്റ്റന്റ് കമാൻഡന്റ് അഭിഷേക് സാങ്‌വാൻ “സമുദ്രത്തിൻ്റെ അടിത്തട്ടിൽ ദിനംപ്രതി വർദ്ധിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമാർജനം” എന്ന വിഷയം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “ഇന്ത്യൻ തീരം, ഇന്ത്യൻ സംസ്കാരവും പൈതൃകവും” എന്ന വിഷയത്തിൽ സ്റ്റേഷൻ ഓപ്പറേഷൻ ഓഫീസർ അസിസ്റ്റന്റ് കമാൻഡന്റ് അരുൺ കുമാർ ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.
ക്രൈസ്റ്റ് കോളേജിൽ നടന്ന ബോധവൽക്കരണ ക്ലാസ്സിൽ തീരസംരക്ഷണ സേനയിലെ തൊഴിലവസരങ്ങളെക്കുറിച്ചും, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെക്കുറിച്ചും അസിസ്റ്റന്റ് കമാൻഡന്റ് അരുൺകുമാർ, സബോർഡിനേറ്റ് ഓഫീസർ എൻ.പി.എസ് കുമാർ എന്നിവർ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…