Friday, May 17, 2024
spot_img

തീരസംരക്ഷണം! വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ തീരദേശ ശുചിത്വത്തെക്കുറിച്ചും സേനയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

വിഴിഞ്ഞം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്തെ സെന്റ് ഫ്രാൻസിസ് സെയിൽസ് സീനിയർ സെക്കൻഡറി സ്‌കൂളിലും ക്രൈസ്റ്റ് കോളജിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

തീര ദേശങ്ങൾ എങ്ങനെ വൃത്തിയോടും ആരോഗ്യപൂർണമായും നിലനിർത്താം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയാണ് വിഴിഞ്ഞത്തെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ നടത്തിയത്. പരിപാടിയിൽ, തീരസംരക്ഷണ സേന കപ്പലായ സി-427-ന്റെ കമാൻഡിംഗ് ഓഫീസർ അസിസ്റ്റന്റ് കമാൻഡന്റ് അഭിഷേക് സാങ്‌വാൻ “സമുദ്രത്തിൻ്റെ അടിത്തട്ടിൽ ദിനംപ്രതി വർദ്ധിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമാർജനം” എന്ന വിഷയം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “ഇന്ത്യൻ തീരം, ഇന്ത്യൻ സംസ്കാരവും പൈതൃകവും” എന്ന വിഷയത്തിൽ സ്റ്റേഷൻ ഓപ്പറേഷൻ ഓഫീസർ അസിസ്റ്റന്റ് കമാൻഡന്റ് അരുൺ കുമാർ ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.

ക്രൈസ്റ്റ് കോളേജിൽ നടന്ന ബോധവൽക്കരണ ക്ലാസ്സിൽ തീരസംരക്ഷണ സേനയിലെ തൊഴിലവസരങ്ങളെക്കുറിച്ചും, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെക്കുറിച്ചും അസിസ്റ്റന്റ് കമാൻഡന്റ് അരുൺകുമാർ, സബോർഡിനേറ്റ് ഓഫീസർ എൻ.പി.എസ് കുമാർ എന്നിവർ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.

Related Articles

Latest Articles