Categories: India

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്; മൊബൈൽ ആപ്പുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാൻ, ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു

ശ്രീനഗർ : പാക്കിസ്ഥാൻ ഇന്റലിജൻസും, ഭീകര സംഘടനകളും ചേർന്ന് കശ്മീരി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ .മൊബൈൽ ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. ഇതിനെത്തുടർന്ന് കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം കശ്മീരിൽ വീണ്ടും ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നതായി സുരക്ഷാ സേന വിലയിരുത്തുന്നു. അടുത്തിടെ ഏതാനും ഭീകരരെ വധിക്കുകയും, ഭീകരാക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല അതിർത്തിയ്ക്കപ്പുറത്തു നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ അയക്കാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുന്നതായ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ഗൗരവത്തിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സംശയകരമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പ്രദേശത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാണ്. ഈ സാഹചര്യത്തിൽ നേരിട്ടുള്ള ആശയവിനിമയത്തിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് സൈബർ സ്‌പേസുകൾ വഴി ഇവർ റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം റിക്രൂട്ട്‌മെന്റിനായി ഇന്ത്യൻ സൈന്യത്തിനെതിരെ ഐഎസ്‌ഐ കുപ്രചാരണങ്ങൾ നടത്തുന്നുണ്ട്. സൈനിക വിരുദ്ധ മനോഭാവം ഉണ്ടാക്കി യുവാക്കളെ മാനസികമായി ഭീകരതയിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. നേരത്തെ യുവാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിക്രൂട്ട് ചെയ്യുക. എന്നാല്‍ കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയത് ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വലിയ ഒരു അടി തന്നെയായിരുന്നു. ഇതാണ് ഭീകര സംഘടനകൾ റിക്രൂട്ട്‌മെന്റിനായി ഇത്തരത്തിലുളള പുതുവഴികൾ തേടാൻ കാരണെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

11 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

12 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

12 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

13 hours ago