Featured

ആം ആദ്മി വിട്ട് ദിവസങ്ങൾക്കകം ബിജെപിയിൽ ചേർന്ന് അശോക് തൻവാർ; ഇനി പുതിയ കളികൾ |BJP

ആം ആദ്മി പാർട്ടവിടുന്ന പ്രവർത്തകർ ചേക്കേറുന്നത് ബിജെപിയിലേക്കാണ് ,ഇപ്പോൾ ആം ആദ്മി പാർട്ടി വിട്ട ഹരിയാന മുൻ കോൺ​ഗ്രസ് പ്രസിഡന്റ് അശോക് തൻവാർ ബി ജെ പിയിൽ ചേർന്നിരിക്കുകയാണ് . ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സാന്നിധ്യത്തിൽ അശോക് തൻവാർ ബി ജെ പിയിൽ ചേർന്നു.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യാം മാറിയെന്ന് പറഞ്ഞ തൻവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ചടങ്ങിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്നത് തന്റെ ഭാ​ഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തൻവർ തന്റെ മരുമകൻ ആണെന്ന് വിളിച്ചുകൊണ്ടാണ് ഖട്ടർ തൻവറിനെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തത്. ഖട്ടറും തൻവറിന്റെ അമ്മയും ഒരേ ​ഗ്രാമത്തിൽ നിന്ന് ഉള്ളവരാണെന്നും ഖട്ടർ പറഞ്ഞു. കോൺ​ഗ്രസ് വിട്ടതിന് ശേഷം തൻവാർ ബി ജെ പിയിൽ ചേരാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ “ട്രെയിൻ” തെറ്റായ പാതയിലൂടെ സഞ്ചരിച്ച് ആം ആദ്മി പാർട്ടിയിൽ എത്തി, ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

അശോക് തൻവാർ 2019 ൽ ആണ് കോൺ​ഗ്രസ് വിട്ടത്. 2022 ൽ ആം ആദ്മിയിൽ ചേർന്നു. ഇതിനിടയിൽ മുൻ ലോക്സഭാ എം പി തന്റെ പാർട്ടി രൂപീകരിച്ച് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ച് അദ്ദേഹം വ്യാഴാഴ്ച എ എ പിയിൽ നിന്ന് രാജി വെച്ചു. ഇന്ത്യയുടെ നില മെച്ചപ്പെടുത്തുന്നതിനും കോടിക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി പ്രധാനമന്ത്രി മോദി നടത്തിയ പ്രവർത്തനങ്ങളിൽ ആളുകൾ മതിപ്പുളവാക്കിയതായി അശോക് തൻവാർ പറഞ്ഞപു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ എല്ലാ റെക്കോർഡുകളും തകർക്കാനും ബി ജെ പിയുടെ ഭൂരിപക്ഷം 400 ൽ എത്തിക്കാനും തങ്ങൾ എല്ലാവരും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെപ്പം മറ്റ് നിരവധി നേതാക്കളും ബി ജെ പിയിൽ ചേർന്നിട്ടുണ്ടെന്ന് ഖട്ടാർ പറഞ്ഞു. ‍ജാട്ടുകൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും മിക്കയിടത്തും കോൺ​ഗ്രസിനോട് ചായ്വ് കാണിക്കുന്നതുമായ സംസ്ഥാനത്ത് തങ്ങളുടെ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്ക് അശോക് തൻവാറിന്റെ ചേരൽ ശക്തി പകരുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

13 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

14 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

15 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

15 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

18 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

21 hours ago