ആം ആദ്മി പാർട്ടവിടുന്ന പ്രവർത്തകർ ചേക്കേറുന്നത് ബിജെപിയിലേക്കാണ് ,ഇപ്പോൾ ആം ആദ്മി പാർട്ടി വിട്ട ഹരിയാന മുൻ കോൺഗ്രസ് പ്രസിഡന്റ് അശോക് തൻവാർ ബി ജെ പിയിൽ ചേർന്നിരിക്കുകയാണ് . ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സാന്നിധ്യത്തിൽ അശോക് തൻവാർ ബി ജെ പിയിൽ ചേർന്നു.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യാം മാറിയെന്ന് പറഞ്ഞ തൻവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ചടങ്ങിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്നത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൻവർ തന്റെ മരുമകൻ ആണെന്ന് വിളിച്ചുകൊണ്ടാണ് ഖട്ടർ തൻവറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഖട്ടറും തൻവറിന്റെ അമ്മയും ഒരേ ഗ്രാമത്തിൽ നിന്ന് ഉള്ളവരാണെന്നും ഖട്ടർ പറഞ്ഞു. കോൺഗ്രസ് വിട്ടതിന് ശേഷം തൻവാർ ബി ജെ പിയിൽ ചേരാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ “ട്രെയിൻ” തെറ്റായ പാതയിലൂടെ സഞ്ചരിച്ച് ആം ആദ്മി പാർട്ടിയിൽ എത്തി, ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
അശോക് തൻവാർ 2019 ൽ ആണ് കോൺഗ്രസ് വിട്ടത്. 2022 ൽ ആം ആദ്മിയിൽ ചേർന്നു. ഇതിനിടയിൽ മുൻ ലോക്സഭാ എം പി തന്റെ പാർട്ടി രൂപീകരിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ച് അദ്ദേഹം വ്യാഴാഴ്ച എ എ പിയിൽ നിന്ന് രാജി വെച്ചു. ഇന്ത്യയുടെ നില മെച്ചപ്പെടുത്തുന്നതിനും കോടിക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി പ്രധാനമന്ത്രി മോദി നടത്തിയ പ്രവർത്തനങ്ങളിൽ ആളുകൾ മതിപ്പുളവാക്കിയതായി അശോക് തൻവാർ പറഞ്ഞപു.
ലോക് സഭാ തിരഞ്ഞെടുപ്പിൽ എല്ലാ റെക്കോർഡുകളും തകർക്കാനും ബി ജെ പിയുടെ ഭൂരിപക്ഷം 400 ൽ എത്തിക്കാനും തങ്ങൾ എല്ലാവരും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെപ്പം മറ്റ് നിരവധി നേതാക്കളും ബി ജെ പിയിൽ ചേർന്നിട്ടുണ്ടെന്ന് ഖട്ടാർ പറഞ്ഞു. ജാട്ടുകൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും മിക്കയിടത്തും കോൺഗ്രസിനോട് ചായ്വ് കാണിക്കുന്നതുമായ സംസ്ഥാനത്ത് തങ്ങളുടെ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്ക് അശോക് തൻവാറിന്റെ ചേരൽ ശക്തി പകരുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

