Kerala

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവര്‍ക്കും നോട്ടീസ് കിട്ടിയവർക്കും പരിശീലന ക്ലാസ്; ആഴ്ചയില്‍ മൂന്ന് ദിവസം പരിശോധന

തിരുവനന്തപുരം: മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവർക്കും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ് നൽകാൻ തീരുമാനിച്ച് തദ്ദേശവകുപ്പ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തി പ്രത്യേക പരിശീലന ക്ലാസ് നല്‍കും.
മാലിന്യസംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍, നിലവിലെ നിയമങ്ങള്‍, പിഴ എന്നിവയാണ് നിയമലംഘകര്‍ക്കുള്ള ക്ലാസില്‍ ഉണ്ടാകുക. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നത് നടപ്പാക്കാന്‍ ജനത്തിന് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമാണ് പരിശീലനക്ലാസ്.

ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യംചെയ്യുന്നവര്‍ക്കെതിരേ എടുത്ത നടപടികള്‍ ഓരോദിവസവും ജാഗ്രതാപോര്‍ട്ടലില്‍ നല്‍കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പാര്‍ട്ട്മെന്റുകളിലും ഫ്‌ളാറ്റുകളിലും പരിശോധനയ്ക്കും നിയമനടപടിയെടുക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.

വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ നിയമലംഘനം കണ്ടെത്താനും നിയമരനടപടികള്‍ സ്വീകരിക്കാനും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സ്‌ക്വാഡുകളുണ്ടാക്കും. ആഴ്ചയില്‍ മൂന്നു ദിവസം പരിശോധനയുണ്ടാകും.

anaswara baburaj

Recent Posts

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

10 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

50 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

1 hour ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

1 hour ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

2 hours ago