ഹാങ്ചോ: ഏഷ്യൻ ഗെയിംസിലെ 11ാം ദിനത്തിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണത്തിളക്കം. അമ്പെയ്ത്തിൽ മിക്സഡ് ടീം വിഭാഗത്തിൽ ഓജസ് പർവീൻ-ജ്യോതി സുരേഖ സഖ്യം സ്വർണ്ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വർണ്ണനേട്ടം 16 മെഡലായി ഉയർന്നു.
നടത്ത മത്സരത്തിൽ ഇന്ത്യ ഇന്ന് വെങ്കലം നേടി. 35 കിലോമീറ്റർ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങളായ റാം ബാബൂവും മഞ്ജു റാണിയും മെഡൽ നേടിയത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമായി ആകെ 71 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ നാലാംസ്ഥാനത്താണുള്ളത്. 164 സ്വർണമോടെ ചൈനയാണ് മുന്നിൽ. 33 സ്വർണ്ണവുമായി ജപ്പാൻ രണ്ടാമതും 32 സ്വർണ്ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

