പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയ്ക്കിടെ വേദിയിലെത്തിയ യുവതി പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
യുവതിയില്‍ നിന്ന് ഉടന്‍ തന്നെ ഒവൈസി പിടിച്ചുവാങ്ങി. തുടർന്ന് അമൂല്യ എന്ന യുവതിയെ ബംഗളൂരൂ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചു.

