Tuesday, January 13, 2026

അസമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടപകടം; 15 പേരെ രക്ഷപ്പെടുത്തി, സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ

ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോര്‍ സൈക്കിളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ധ്രൂബി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരായി ഉണ്ടായിരുന്നു. ധ്രൂബി സിഎയായ സഞ്ജു ദാസ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ബോട്ടിലുണ്ടായിരുന്നു.

സംസ്ഥാന ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles