Flood-in-kerala ?-rain-continuous-5-day
ഗുവാഹത്തി: അസമില് വിനാശം വിതച്ച് പ്രളയം. പ്രളയക്കെടുതിയില് മരണം മൂന്നായി. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്നുപേര് മരിച്ചത്. അയല് സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല് പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. അവിടെയുള്ള പല നദികളും കരകവിഞ്ഞു.
ദിമാ ഹസോ ജില്ലയിലെ 12 ഗ്രാമങ്ങളില് ഇതിനോടകം തന്നെ മണ്ണിടിച്ചില് റിപ്പോര്ട്ട് ചെയ്തു. ആറ് ജില്ലകളിലെ 94 വില്ലേജുകളില് നിന്നായി 24,681 ആളുകളെ മാറ്റി പാര്പ്പിച്ചു. കച്ചാര്, ധേമാജി, ഹോജായ്, കര്ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്, കാംരൂപ് തുടങ്ങിയ ജില്ലകളിലെ ആളുകളെയാണ് മാറ്റിപ്പാര്പ്പിച്ചത്.
100 ലധികം വീടുകള് തകര്ന്നിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ 1732.72 ഹെക്ടര് കൃഷിഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്. ഹോജായ്, ലഖിംപൂര്, നാഗോണ് ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും വെള്ളപ്പൊക്കത്തില് ഒലിച്ചുപോയി.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…