CRIME

ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ;ഝാർഖണ്ഡിൽ റോഡ് നിർമ്മാണത്തിനെത്തിച്ച വാഹനങ്ങൾ അഗ്നിക്കിരയാക്കി ക്രൂരത

 

റായ്പൂർ: ഝാർഖണ്ഡിൽ വ്യാപക ആക്രമണം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ഝാർഖണ്ഡ് ലട്ടേഹ്പൂർ ജില്ലയിലെ ഹുവദ്‌നറിലാണ് ആക്രമണം ഉണ്ടായത്.കഴിഞ്ഞദിവസം രാത്രിയാണ് ഭീകരർ വാഹനങ്ങൾക്ക് തീയിട്ടത്.

ഭീകരർ ടാങ്കറുകൾ ഉൾപ്പെടെ നിർമ്മാണ കമ്പനിയുടെ 10 വാഹനങ്ങളാണ് നശിപ്പിച്ചത്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തു നിന്നും വെളിച്ചം ഉയരുന്നതു കണ്ട തൊഴിലാളികൾ വന്ന് നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടനെ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.

അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റ് ഭീകരർ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല ആക്രമണം നടന്ന പ്രദേശങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ പോലീസ് പരിശോധന പുരോഗമിക്കുകയാണ്.

B4 Admin

Recent Posts

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 hour ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

20 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago