Monday, December 15, 2025

പുതുവർഷ രാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ലോക്കപ്പിൽ ‘ഡിജെ കളിക്കാം: നിയമലംഘകർക്ക് മുന്നറിയിപ്പുമായി പൊലീസ്

പുതുവർഷം എത്താനിരിക്കെ വ്യത്യസ്ത രീതിയിലുള്ള മുന്നറിയിപ്പുമായി അസം പൊലീസ്. പുതുവർഷ രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ നിങ്ങൾക്ക് ലോക്കപ്പിൽ ഡിജെ കളിക്കാം എന്നാണ് പൊലീസിന്റെ പരിഹാസം.

ഇതോടെ മദ്യപിച്ച് വാഹനമോടിക്കുന്ന ജനങ്ങൾക്ക് താക്കീതുമായാണ് പോലീസ് എത്തിയിരിക്കുന്നത്. മദ്യപിച്ച് ഒരു കാരണവശാലും വാഹനമോടിക്കരുതെന്ന കാര്യമായ മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്.

സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് പുതുവർഷ രാത്രിയിൽ ആളുകൾ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളിൽ പെടുന്നത് പതിവായ സാഹചര്യത്തിലാണ് വ്യത്യസ്ത മുന്നറിയിപ്പുമായി അസം പൊലീസ് എത്തിയിരിക്കുന്നത്.

Related Articles

Latest Articles