Tuesday, April 23, 2024
spot_img

മുബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രത

മുംബൈ: പുതുവര്‍ഷം എത്താനിരിക്കെ മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മുംബൈ, ദാദര്‍, ബാന്ദ്ര, ചര്‍ച്ച്‌ഗേറ്റ്, സിഎസ്എംപി, കുര്‍ല റെയില്‍വെ സ്റ്റേഷനികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി.

Related Articles

Latest Articles