Featured

അസമിൽ ബംഗ്ലാദേശികള്‍ കൈയേറിയത് 30,000 ഏക്കര്‍!!! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

അസമിൽ ബംഗ്ലാദേശികള്‍ കൈയേറിയത് 30,000 ഏക്കര്‍!!! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ആസ്സാമിലെ ദാരാങ് ജില്ലയിലെ (Assam) ഡോൽപൂരിൽ ഇന്നലെ അനധികൃത കുടിയേറ്റം ഒഴിപ്പിയ്ക്കാനെത്തിയ പൊലീസിന് നേരെ അക്രമം അഴിച്ചു വിട്ടത് അനധികൃതിത ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാർ. പൊലീസിന് നേരെ ആയുധങ്ങളുമായി പാഞ്ഞടുത്ത രണ്ടു അനധികൃത മുസ്ലിം കുടിയേറ്റക്കാർ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു . നിരവധി പോലീസുകാർക്ക് അക്രമങ്ങളിൽ പരുക്കേറ്റു . പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗ്രാമങ്ങളിൽ ഒഴിപ്പിയ്ക്കൽ തുടരുകയായിരുന്നു. തദ്ദേശീയരായ മുസ്ലിം വിഭാഗവുമായി സംസാരിച്ചു ധാരണയിലെത്തിയ ശേഷമായിരുന്നു ഒഴിപ്പിയ്ക്കൽ നടപടികൾ .

സർക്കാർ ഭൂമിയും വനം ക്ഷേത്ര ഭൂമികളും കൈയേറി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ വർഷങ്ങളായി താമസിച്ചു വരുന്ന മേഖലയിലാണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായതു . ആയിരകണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ , അനധികൃത കൈയേറ്റക്കാർ കൈക്കലാക്കിയിരിക്കുന്നതു. ഇന്നലെ ഒഴിപ്പിയ്ക്കൽ നടപടികൾക്കെത്തിയ പോലീസ് സംഘത്തിന് നേരെ നൂറുതികണക്കിനു വരുന്ന ജനക്കൂട്ടമാണ് ആയുധങ്ങളുമായി പാഞ്ഞടുത്തത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ജീവരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നു ദാരാങ് എസ് പി യും മുഖ്യമന്തിയുടെ സഹോദരനുമായ സുശാന്ത് ബിശ്വ ശർമ വ്യക്തമാക്കി .

ദാരാങ്ങിലെ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാരുടെ ഗ്രാമമായ സിപജെഹാറിൽ ആയിരുന്നു ഇന്നലെ ഒഴിപ്പിയ്ക്കൽ നടന്നത്. മുൻദിവസങ്ങളിൽ മറ്റു ഗ്രാമങ്ങളിൽ നടന്ന ഒഴിപ്പിയ്ക്കൽ സമാധാനപരമായിരുന്നു . കൂർപ്പിച്ച മുളവടികളും കല്ലും വടിവാളുകളുമായി പോലീസിനെ നേരെ ജനക്കൂട്ടം പാഞ്ഞടക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ഷുക്കൂർ അലിയെ ഉദ്ധരിച്ചു ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

ധോൽപ്പൂർ മേഖലയിലെ 5000 വർഷം പഴക്കമുള്ള ശിവക്ഷേത്രമുൾപ്പെടുന്ന 30000 ഏക്കർ ഭൂമി അനധികൃത മുസ്ലിം കുടിയേറ്റക്കാരുടെ കൈവശമായിരുന്നു . ആയിരകണക്കിന് ഏക്കർ സർക്കാർ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു . അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചു ഭൂമി കൃഷിയ്ക്കും വനവൽക്കരണത്തിനും ഭൂരഹിതരായ തദ്ദേശ ജനവിഭാഗങ്ങൾക്കും നൽകാനുള്ള ഗാരൂഖ്ത്തി പദ്ധതിയാണ് അസം നടപ്പാക്കുന്നത്. കുടിയേറ്റം ഒഴിപ്പിക്കുന്നതിനു കോവിഡ് സാഹചര്യം കണക്കിലെടുത്തു കോടതി നൽകിയിരുന്ന താൽക്കാലിക സ്റ്റേ കഴിഞ്ഞ മാസം വെക്കേറ്റ് ചെയ്തിരുന്നു .തുടർന്നാണ് ഒഴിപ്പിയ്ക്കൽ നടപടികൾ തുടങ്ങിയത് .അനധികൃത ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാരെ കൊണ്ട് പ്രദേശവാസികൾ പൊറുതി മുട്ടയിരുന്നു . കുറ്റ കൃത്യങ്ങളും വൻ തോതിൽ മേഖലയിൽ വർധിച്ചിരുന്നു . അനധികൃത മുസ്ലിം കുടിയേറ്റത്തിന്ന് മുൻ കോൺഗ്രസ്സ് സർക്കാരുകൾ നൽകിയിരുന്നത് വൻ പ്രോത്സാഹനമായിരുന്നു .

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

2 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

2 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

3 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

3 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

7 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

13 hours ago