Tamil Nadu
ചെന്നൈ: സ്ത്രീകളെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് തല്ലി നാട്ടുകാർ. തമിഴ്നാട്ടിലെ (Tamil Nadu) കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. പ്രദേശവാസികളാണ് യുവാക്കൾക്ക് വിചിത്രമായ വിചാരണയും ശിക്ഷയും നടപ്പിലാക്കിയത്. തിരുപ്പത്തൂർ ജില്ലയിലെ ഗൗതം, കാർത്തിക്, വല്ലരസു എന്നിവരാണ് പിടിയിലായത്.
വിചാരണ നടത്തിയ ശേഷം യുവാക്കളെ നാട്ടുകാർ പോലീസിൽ (Tamil Nadu Police)ഏൽപ്പിച്ചു. ചരക്ക് വാഹനത്തിൽ കയറി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഒരു കൂട്ടം സ്ത്രീകളെ ഏഴംഗ സംഘം പിന്തുടരുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് പിന്നീട് വാഹനത്തിന്റെ ഡ്രൈവറുമായി തർക്കത്തിൽ കലാശിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനം സംഘം തടയുകയും ചെയ്തു. ഇതറിഞ്ഞെത്തിയ പ്രദേശവാസികൾ സംഘത്തിലെ മൂന്ന് പേരെ ഓടിച്ചിട്ട് പിടികൂടി. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പിടികൂടിയവരെ കെട്ടിയിട്ട് മർദ്ദിച്ചതിന് ശേഷം നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…