Monday, May 20, 2024
spot_img

193 രാജ്യങ്ങളിലെ ഭക്തർ ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ മുഴുകും; ‘ധ്യാനപൂർണ്ണം സേവനം’ ഇന്ന് മാതാ അമൃതാനന്ദമയിയുടെ 68ാം ജന്മദിനം

കൊച്ചി; ഇന്ന് മാതാ അമൃതാനന്ദമയിയുടെ (Mata Amritanandamayi) 68ാം ജന്മദിനം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി സാധനാദിനമായി ആചരിക്കുകയാണ് മഠം അധികൃതർ. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിൽ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിൽ നടന്നു.

കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഘോഷങ്ങളെല്ലാം ഈ വര്‍ഷവും ഒഴിവാക്കുന്നതെന്ന് മഠം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് 193 രാജ്യങ്ങളിലെ ഭക്തർ ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ മുഴുകും. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയി‌ലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും. സാധനാനിഷ്ഠകളോടെ ജന്മദിനത്തെ ഭക്തസമൂഹം വരവേൽക്കണമെന്ന് മഠം ഉപാധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. ലോകമെങ്ങുമുളള ഭക്തര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ചടങ്ങുകള്‍ തല്‍സമയം വീക്ഷിക്കാനാകും.

buy project professional 2016

Related Articles

Latest Articles