Arumkula due to suspected disease; Husband kills newlywed in Varkala, accused in custody
പാലക്കാട്: കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. രണ്ടു പ്രതികളാണ് പിടിയിലായത് എന്നാണ് വിവരം. നിലവിൽ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായിയുമാണ് പിടിയിലായത്. പ്രതികൾ രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
അതേസമയം ഷാജഹാൻ കൊലക്കേസിൽ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം ആരംഭിക്കും. പാലക്കാട് ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. കേസിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മലമ്പുഴ കുന്നംങ്കാട് വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇയാളെ വെട്ടിയത്. ഷാജഹാന്റെ കാലിലും, ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…