Arumkula due to suspected disease; Husband kills newlywed in Varkala, accused in custody
ഹൈദരാബാദ് : തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ടിആർഎസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയാണ് കൊല്ലപ്പെട്ടത്. കമ്മം ജില്ലയിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാക ഉയർത്തി മിനിറ്റുകൾക്കകമാണ് കൊല നടന്നത്. സംഭവത്തിൽ ഇയാളുടെ സഹോദരന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പട്ടാപ്പകൽ നടുറോഡിൽ വെച്ചായിരുന്നു അക്രമം. പതാക ഉയർത്തലിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ഓട്ടോറിക്ഷയുമായി പിന്നിൽ വന്ന് ഇടിച്ച ശേഷം അക്രമികൾ കൃഷ്ണയ്യയെ കത്തിയും മഴുവും ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇരു കൈപ്പത്തികളും വെട്ടിയെടുത്ത് കൊണ്ട് പോയി. ശരീരം റോഡിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് എത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
അടുത്തിടെയാണ് കൃഷ്ണയ്യ സിപിഎം വിട്ടത്. ഇതിന്റെ പ്രതികാരമാകാം കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃഷ്ണയ്യയുടെ സഹോദരനാണ് സിപിഎം നേതാവായ തമ്മിനേനി കൊട്ടേശ്വര റാവു. കൊലയിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് ആരോപണം. ഇതിന് പിന്നാലെ ടിആർഎസ് അനുഭാവികൾ സിപിഎം നേതാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തി. വീട്ടിലെ ഫർണീച്ചറുകളും വാഹനങ്ങളുമെല്ലാം തല്ലിത്തകർത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…