ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസുകാരിക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങവെയായിരുന്നു സെക്കരപ്പട്ടി സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതി അറസ്റ്റിൽ.
പ്രതി സോളയപ്പൻ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും വാഗ്വാദത്തെ തുടർന്ന് വെട്ടുകത്തി എടുത്ത് വീശുകയുമായിരുന്നു. ആക്രമണത്തിനിരയായ പെൺകുട്ടി രക്തം വാർന്ന് നിലത്ത് വീണു. പ്രദേശവാസികളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണത്തിന് മുതിർന്നതെന്ന് പോലീസ് അറിയിച്ചു.

