Tuesday, May 21, 2024
spot_img

‘വലത്തേ ഉള്ളം കൈ ചൊറിഞ്ഞാല്‍ കൈയ്യില്‍ പണം വന്ന് ചേരും’;എന്നാൽ ഇതിന് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ?

ഉള്ളം കൈ ചൊറിയുന്നത് ധനസൗഭാഗ്യത്തിന്‍റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കൈ ചൊറിഞ്ഞാൽ കൈയ്യില്‍ പണം വരും എന്ന് ചെറുപ്പം മുതലേ കേൾക്കുന്ന ചൊല്ലാണ്. പ്രത്യേകിച്ച് വലത്തേ ഉള്ളം കൈ ചൊറിഞ്ഞാല്‍ അത് പണം കിട്ടാൻ അവസരമുണ്ടാക്കും എന്നാണ് വിശ്വാസം. എന്നാല്‍ ചൊറിച്ചില്‍ വന്നാലും ചൊറിയാതെ സഹിക്കണമെന്നും പറയുന്നുണ്ട് . ചൊറിച്ചില്‍ ശമിപ്പിക്കാനായി ചൊറിയാന്‍ നോക്കിയാല്‍ പണം പോകുമത്രേ.

ഹസ്തരേഖാ ശാസ്ത്രപ്രകാരം കൈയില്‍ ചൊറിച്ചില്‍ പോലുള്ള സെൻസേഷൻ ഉണ്ടാവുന്നത് ഡൈനാമിക് എനര്‍ജി ഉണ്ടാകുന്നത് കൊണ്ടാണ്. ഈ എനര്‍ജിയാണ് ധനലാഭം ഉണ്ടാകാനുള്ള കാരണഹേതുവാകുന്നതും. ഐയര്‍ലന്‍ഡിലെ വിശ്വാസപ്രകാരം ഒരാളുടെ കൈ ചൊറിയുന്നത് അയാളുടെ ജീവിതത്തിലേക്ക് മറ്റ് പ്രധാനപ്പെട്ട ഒരാൾ കടന്നു വരാന്‍ പോകുന്നു എന്നതിന്‍റെ സൂചനയാണ്.

എന്നാല്‍ ഇടത് കൈയ്യിന്‍റെ ഉള്ളം ചൊറിയുന്നത് തികച്ചും അശുഭസൂചകമായാണ് കരുതപ്പെടുന്നത്. കയ്യിലുള്ള പണം നഷ്ടപ്പെടാനും സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കാനും കാരണമാകും.
രണ്ട് കൈകളുടേയും ഉള്ളില്‍ ചൊറിയുന്നുണ്ടെങ്കില്‍ വളരെ ക്രിയാച്മകമായ ഒരു ദിവസം ആണ് വരുന്നത് എന്നാണ് അര്‍ത്ഥം.എന്നാല്‍ ചൈനീസ് വിശ്വാസ പ്രകാരം രണ്ട് ഉള്ളം കൈകളും ചൊറിയുന്നത് വളരെ അശുഭമാണ്.

Related Articles

Latest Articles