ദില്ലി: വരാൻ പോകുന്നത് ബിജെപി തരംഗമെന്ന് സൂചന( Assembly Election 2022). യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിലാണെന്നാണ് ആദ്യഫല സൂചനകൾ വ്യക്തമാക്കുന്നത്. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുന്നത്.
ആദ്യ ഫല സൂചനകൾ ബിജെപിയ്‌ക്ക് അനുകൂലമാണ്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിലാണ്. ഉത്തർപ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ സമാജ്‌വാദി പാർട്ടിയെ പിന്നിലാക്കി ബിജെപി ലീഡ് നില ഉയർത്തി. ഉത്തർപ്രദേശിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു.
കാശിയിലും വാരണാസിയിലും ബിജെപി മുന്നിലാണ്. സമാജ് വാദി പാർട്ടി 80 സീറ്റുകളാണ് നേടിയിരിക്കുന്നത്. പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ലീഡ് നില ഉയർത്തി. ഉത്തരാഖണ്ഡിൽ 28 സീറ്റ് മുന്നിലാണ് ബിജെപി. മണിപ്പൂരിൽ ബിജെപി രണ്ട് സീറ്റ് മുന്നിലാണ്.

