അനന്തപുരി തെയ്യാട്ട മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരം സജിതാ പള്ളത്ത് ലോഗോ ഏറ്റുവാങ്ങി.
ഈ മാസം 19-20-21 തീയതികളില്‍ തിരുവനന്തപുരം കരുമം – ആയിരവില്ലി ക്ഷേത്രത്തില്‍ വച്ചാണ് തെയ്യാട്ട മഹോത്സവം നടക്കുന്നത്,
ഉത്തരമലബാറിന്റെ തെയ്യം പൂർണ്ണരൂപത്തിൽ ഇനി തലസ്ഥാനത്ത് !!അനന്തപുരി തെയ്യാട്ട മഹോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ച് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ pic.twitter.com/Ns6JOcrwUz
— Tatwamayi News (@TatwamayiNews) March 4, 2025
ഉത്തരമലബാറിലെ പ്രധാന അനുഷ്ടാന കലയായ തെയ്യം ആദ്യമായാണ് പൂര്‍ണ രൂപത്തില്‍ അനുഷ്ഠാനങ്ങൾ പാലിച്ച് തിരുവിതാംകൂറില്‍ അവതരിപ്പിക്കപ്പെടുന്നത്, പയ്യന്നൂര്‍ സ്വദേശിയും പ്രമുഖ തെയ്യം കലാകാരനുമായ രമേശന്‍ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള കളിയാട്ട സമിതിയാണ് കണ്ഠനാര്‍ കേളന്‍, വയനാടന്‍ കുലവന്‍, കുടിവീരന്‍ എന്നീ തെയ്യങ്ങള്‍ അവതരിപ്പിക്കുന്നത്.
തെയ്യാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ പങ്കെടുക്കും ,

