astrology
ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുന്‍ പദ്ധതികളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തര സാഹചര്യത്തില്‍ ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണ് നരസിംഹം.
അതുപോലെ തന്നെ, ഏറ്റവും കുറച്ചു നേരം നീണ്ടു നിന്ന അവതാരവും നരസിംഹാവതാരമാണ്. ശത്രുസംഹാരത്തിനായി അവതരിച്ച ഉഗ്രമൂര്‍ത്തിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളര്‍ന്നു നരസിംഹമൂര്‍ത്തി പ്രത്യക്ഷനായത് അതിന് പ്രത്യക്ഷമായ ഉദാഹരണമാണ്.
ഭഗവാന്റെ ഭക്തര്‍ നരസിംഹ ക്ഷേത്രദര്‍ശനം നടത്തുന്നതും ഭഗവാന് പാനക നിവേദ്യവും കഴിപ്പിക്കുന്നതും അതിവിശേഷകരമാണ്.
” ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം”
ക്ഷേത്രദര്‍ശന വേളയില്‍ ജപിക്കേണ്ട മന്ത്രം ഇതാണ്. നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാല്‍, ആ സമയത്ത് ഭക്തിയോടെ നരസിംഹമൂര്‍ത്തിയെ ജപിക്കുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കുമെന്നാണ് വിശ്വാസം.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…