Tuesday, April 23, 2024
spot_img

ദശാവതാരത്തില്‍ നരസിംഹമൂര്‍ത്തിയുടെ പ്രത്യേകതകള്‍

ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുന്‍ പദ്ധതികളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തര സാഹചര്യത്തില്‍ ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണ് നരസിംഹം.

അതുപോലെ തന്നെ, ഏറ്റവും കുറച്ചു നേരം നീണ്ടു നിന്ന അവതാരവും നരസിംഹാവതാരമാണ്. ശത്രുസംഹാരത്തിനായി അവതരിച്ച ഉഗ്രമൂര്‍ത്തിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളര്‍ന്നു നരസിംഹമൂര്‍ത്തി പ്രത്യക്ഷനായത് അതിന് പ്രത്യക്ഷമായ ഉദാഹരണമാണ്.

ഭഗവാന്റെ ഭക്തര്‍ നരസിംഹ ക്ഷേത്രദര്‍ശനം നടത്തുന്നതും ഭഗവാന് പാനക നിവേദ്യവും കഴിപ്പിക്കുന്നതും അതിവിശേഷകരമാണ്.

” ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം”

ക്ഷേത്രദര്‍ശന വേളയില്‍ ജപിക്കേണ്ട മന്ത്രം ഇതാണ്. നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാല്‍, ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂര്‍ത്തിയെ ജപിക്കുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കുമെന്നാണ് വിശ്വാസം.

Related Articles

Latest Articles