At Kovalam, Yeva fish washed ashore in droves; Tourists left the place as the stench worsened; Lifeguards say that this is the first time that such a large number of fishes have washed ashore
തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ടൂറിസം കേന്ദ്രമായ കോവളം തീരത്ത് യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. ചത്ത മത്സ്യങ്ങളില്‍ നിന്ന് തീരത്ത് ദുര്‍ഗന്ധം പരന്നത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. തദ്ദേശീയമായി മുള്ളന്‍ പേത്തയെന്നും കടല്‍ മാക്രിയെന്നും വിളി പേരുള്ള യേവ മത്സ്യത്തിനൊപ്പം ക്ലാത്തി മീനുകളും ചത്ത് കരയ്ക്കടിഞ്ഞത് ബീച്ച് ശുചീകരണതൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി.
തെളിഞ്ഞ അന്തരീക്ഷവും അവധി ദിനവുമായതിനാല്‍ തീരം നിറയെ സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞത്. ദുര്‍ഗന്ധം രൂക്ഷമായതോടെ സഞ്ചാരികള്‍ സ്ഥലം വിട്ടു. വേലിയിറക്ക സമയത്ത് തീരത്തടിഞ്ഞ് കൂടിയ മീനുകള്‍ രാത്രിയിലുണ്ടാകുന്ന വേലിയേറ്റത്തിലെ തിരയടിയില്‍പ്പെട്ട് കൂടുതല്‍ കരയിലേക്ക് അടിഞ്ഞ് കയറാനും സാധ്യതയുള്ളതായും സാധരണയായി മണ്‍സൂണ്‍ കാലത്ത് ഇത്തരം മത്സ്യങ്ങള്‍ ചത്ത് കരയിലെത്താറുണ്ടെങ്കിലും ഇത്രത്തോളം കൂട്ടമായി കരയ്ക്കടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.
വിഷമുള്ള യേവ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇനമാണ്. കടല്‍ തട്ടിലെ സസ്യങ്ങള്‍ക്ക് നാശം സംഭവിച്ച് ഓക്‌സിജന്റെ കുറവ് കാരണമോ, കടല്‍ക്കറയോ ആകാം കടല്‍ മാക്രികള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയാന്‍ കാരണമെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്ര അധികൃതര്‍ പറഞ്ഞു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വയര്‍ വീര്‍പ്പിച്ച് തന്ത്രം കാണിക്കുന്ന കടല്‍ മാക്രികള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ശല്യം സൃഷ്ടിക്കുന്നവയാണ്. കൂട്ടമായി സഞ്ചരിക്കുന്ന ഇവ മത്സ്യബന്ധന വലയില്‍ കുടുങ്ങുന്ന മീനുകളെ തിന്ന് തീര്‍ക്കുന്നത് പതിവാണ്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…