Monday, December 15, 2025

നാലാഴ്ചമാത്രം പ്രായമുള്ള കുഞ്ഞിന് നല്‍കിയത് മദ്യം; കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛനും അമ്മയും ചേര്‍ന്ന്

അറ്റ്ലാന്‍റ: നാലാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍.പാല്‍ക്കുപ്പിയില്‍ പാലിന് പകരം മദ്യം നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. അമേരിക്കയിലെ പോള്‍ഡിങ് കൗണ്ടിയിലാണ് സംഭവം.

അറ്റ്‌ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്‌കെയറിലെ അധികാരികള്‍ കുട്ടിയെ കുറിച്ച്‌ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത്.കേസില്‍ സിഡ്‌നി ഡണ്‍ (24), മാക്വിസ് കോള്‍വിന്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുലയൂട്ടുന്നതിനുമുന്പായി താന്‍ ധാരാളം മദ്യം കഴിച്ചിരുന്നെന്നും കുഞ്ഞിന് വിഷബാധയേറ്റതാകാനാണ് സാധ്യതയെന്നുമാണ് ഡണ്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.എന്നാല്‍ കൂഞ്ഞിന്‍റെ പാല്‍ക്കുപ്പിയില്‍ കോള്‍വിന്‍ മദ്യമൊഴിച്ച്‌ നല്‍കിയതാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles

Latest Articles