Tuesday, December 23, 2025

പേരൂരിൽ എസ് ബി ഐയുടെ എ ടി എം കൗണ്ടർ തകര്‍ത്ത് മോഷണശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ എ.ടി.എം (ATM) തർത്ത നിലയിൽ. പുളിമൂട് ജംഗ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് കവർച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ 2.45 ഓടേയാണ് സംഭവം. പുലര്‍ച്ച അതുവഴി വന്ന യാത്രക്കാരാണ് എടിഎം തകര്‍ത്തനിലയില്‍ കണ്ടത്.

യന്ത്രത്തിന്റെ മുൻഭാഗം കുത്തിപൊളിച്ച നിലയിലാണ്. കൃത്യത്തിനുപയോഗിച്ചു എന്നു കരുതുന്ന കമ്പിപാര കൗണ്ടറിനുള്ളിൽ കിടപ്പുണ്ട്. ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി. മാസ്കും തൊപ്പിയും വെച്ച് മുഖം മറച്ച ഒരാള്‍ കമ്പിപ്പാര കൊണ്ട് എ.ടി.എം കുത്തിത്തുറക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. പണം നഷ്ടമായോ എന്നത് ബാങ്ക് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണമെന് പൊലീസ് അറിയിച്ചു. അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

Related Articles

Latest Articles