Friday, January 2, 2026

പണം എടുത്തപ്പോൾ മൊത്തത്തിൽ അങ്ങ് കൊണ്ട് പോയി; 30 ലക്ഷം രൂപ ഉണ്ടായിരുന്ന എടിഎം കള്ളന്‍മാര്‍ കാറില്‍ കെട്ടിവലിച്ച്‌ കടത്തി

പൂനെ: 30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എടിഎം പട്ടാപ്പകൽ കള്ളന്മാർ കടത്തി. പൂനെയിലെ യെവത്തിലാണ് സംഭവം നടന്നത്. കാറിൽ കെട്ടിവലിച്ചാണ് എടിഎം കടത്തിയത്. ഹെല്‍മെറ്റ് ധരിച്ചത്തിയ നാലുപേരാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കവര്‍ച്ച നടത്തിയത്. എടിഎമ്മിലെ സിസിടിവി ക്യാമറ സ്പ്രേ അടിച്ച്‌ മറച്ചശേഷമായിരുന്നു മോഷണം.

എടിഎം കാറുമായി ബന്ധിച്ച്‌ കെട്ടിവലിക്കുകയും കാഷ് വെന്‍ഡിങ് മെഷീന്‍ ഇളക്കിയെടുക്കുകയുമായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles