Stray dog harassment; Immunization; Special vaccination for animal handlers
കൊച്ചി: തൃപ്പൂണിത്തുറയില് തെരുവുനായ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. തുടർന്ന് ഗുരുതരമായി കടിയേറ്റയാളെ കൊണ്ടുപോകാന് വന്ന ആംബുലന്സ് ഡ്രൈവര്ക്കും നായയയുടെ കടിയേറ്റു. കടിയേറ്റ അഞ്ചുപേരെ എറണാകുളം ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ആദ്യം തൃപ്പൂണിത്തുറയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ദിനേശിനാണ് നായയുടെ കടിയേറ്റത്. പിന്നാലെ കടിയേറ്റ് സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില് കൊണ്ടുപോകാനെത്തിയ ആംബുലന്സ് ഡ്രൈവര് ഹരികുമാറിനെയും നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് പേട്ട പാലത്തിന് സമീപത്തുകൂടി പോകുന്ന മൂന്ന് കാല്നടയാത്രക്കാരെയും നായ ആക്രമിച്ചു.
കടിയേറ്റ ആറുപേർക്കും എറണാകുളം ജനറല് ആശുപത്രിയില് നിന്നും കുത്തിവയ്പ്പെടുത്തു. ഇതുവരെയും നായയെ കണ്ടെത്താനായിട്ടില്ല. ഇവിടെ തെരുവുനായയുടെ ആക്രമണം രൂക്ഷമാണെന്നാണ് നാട്ടുകാര് പറയുന്നത്. മാത്രമല്ല നിരവധി തവണ നഗരസഭാ അധികൃതര്ക്ക് പരാതി നല്കിയെങ്കിലും ആവശ്യമായ നടപടികള് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…