Monday, May 20, 2024
spot_img

കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം വ്യാപകം; കോഴിഫാമിലെ 300 കോഴികൾ ചത്തൊടുങ്ങി! ജനങ്ങൾ ഭീതിയിൽ

പാലക്കാട്: തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം വ്യാപകം. കൈതച്ചിറയിലെ അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ 300 കോഴികളെയാണ് കാട്ടുപൂച്ച ആക്രമിച്ചു കൊന്നത്. വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്. സ്കറിയയുടെ ഭാര്യ ഷൈല ഫാമിലേക്ക് ചെന്നപ്പോൾ ഫാമിന്‍റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു. ഫാമിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയതെന്ന് ഷൈല പറഞ്ഞു.

കോഴികൾ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വർഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നുമാണ് ഫാം ഉടമ റെജി പറഞ്ഞത്.

Related Articles

Latest Articles