Sunday, December 21, 2025

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാറിനാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഒരാഴ്ച മുമ്പ് പൂപ്പാറയിൽ വച്ച് ചക്കക്കൊമ്പനെ കാറിടിച്ചിരുന്നു. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ചക്കക്കൊമ്പനേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ട് ആ​ഗോര്യസ്ഥിതി വിലയിരുത്തിയിരുന്നു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു.

ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാർ ഇടിച്ചതോടെ അക്രമാസക്തനായ ചക്കക്കൊമ്പൻ വാഹനം തകർക്കാനും ശ്രമിച്ചിരുന്നു.

Related Articles

Latest Articles