Kerala

മേപ്പാടിയില്‍ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ ആക്രമണം;സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

തിരുവനന്തപുരം : മേപ്പാടി പോളിടെക്നിക് കോളേജിൽ വിദ്യാര്‍ത്ഥിനിയ്ക്കു നേരെയുണ്ടായ ലഹരി മാഫിയയുടെ ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ.ആക്രമണത്തേക്കുറിച്ച് ജില്ലാ പോലീസ് മേധാവിയോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കൂടാതെ അപർണ്ണയ്ക്കും കുടുംബത്തിനും വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പാക്കുമെന്നും അറിയിച്ചു.

കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായിട്ടുള്ളത്. ക്യാമ്പസുകളിൽ അരാഷ്ട്രീയ ലഹരി മാഫിയ ശക്തികൾ സംഘടിതരാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവർത്തകയായ അപർണയെ ആക്രമിക്കുക വഴി ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും എതിരായ തങ്ങളുടെ വെല്ലുവിളി കൂടിയാണ് ഈ അരാഷ്ട്രീയ മാഫിയ സംഘങ്ങൾ ഉയർത്തിയിരിക്കുന്നതെന്ന് യുവജന കമ്മീഷന്‍ വിശദമാക്കി. ക്യാമ്പസുകൾ സുരക്ഷിതമാവുകയും ജനാധിപത്യവൽക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നും അരാഷ്ട്രീയ ക്യാമ്പസുകളെ രാഷ്ട്രീയവൽക്കരിച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ഇവരെ ഒറ്റപ്പെടുത്തിയും വേണം നമുക്ക് നിലവിലെ സാഹചര്യത്തെ മാറ്റി തീർക്കേണ്ടത് എന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം പറഞ്ഞു.

വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്കാണ് പരിക്കേറ്റത്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോളേജിലെ യുഡിഎസ്എഫിന്‍റെ പിന്തുണയുള്ള ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് ആരോപിച്ച എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

8 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

10 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

13 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

20 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago