ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികൾ ആക്രമിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നും തുടരും. ജില്ലാ കളക്ടർ രാജേന്ദ്ര സിംഗ് ശേഖാവത് ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അതേസമയം രാവിലെ എട്ട് മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധാജ്ഞ നീട്ടിയത് കൊണ്ട് പോയത് . പ്രദേശത്ത് വീണ്ടും സംഘർഷത്തിന് സാധ്യത ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതിഗതികൾ ഒന്ന് ശാന്തമാകുന്നതുവരെ നിയന്ത്രണങ്ങൾ നീട്ടാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് . സംഭവത്തിന് പിന്നാലെ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും മറ്റും പോലീസ് നിരീക്ഷിക്കുന്നുണ്ട്. 1200 പോലീസുകാരെയാണ് സംഘർഷ മേഖലയിൽ സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിരിക്കുന്നത് .
ശനിയാഴ്ച വൈകീട്ടാണ് ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ ഇവർ കല്ലെറിയുകയും അവരെ മർദിക്കുകയും ചെയ്തു . ഈ നടന്ന സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

