Thursday, January 1, 2026

കണ്ടാൽ ആരും ഭയക്കുന്ന ഭീകര രൂപം; ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തിയ ആൾ ജനലിനും വാതിലിനും നിരന്തരം മുട്ടുന്നു, സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ ആവാതെ ജനം, പരിഭ്രാന്തി തുടരുന്നു

കണ്ണൂർ: ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ബ്ലാക്ക് മാൻ മോഡൽ ആക്രമണം. കണ്ണൂരിലെ ആലക്കോട് തേർത്തല്ലിയിലാണ് ഭീകര രൂപം ഭയപ്പെടുത്തുന്നത്. മുഖം കരി ഓയിൽ ഒഴിച്ച് വികൃതമാക്കി, അടി വസ്ത്രം മാത്രം ധരിച്ചെത്തുന്ന ഭീകര രൂപത്തെ കണ്ട ഭയക്കാത്തവർ ആരും ഇല്ലാന്നാണ് പ്രദേശവാസികൾ പറയുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കുമെന്നാണ് ഇവർ പറയുന്നത്. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല.

അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതൻ ഇനിയുമിറങ്ങിയാൽ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.

Related Articles

Latest Articles