Friday, December 19, 2025

എസ്.ഐയെ നായെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമം;ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂര്‍: എസ്.ഐയെ നായെ അഴിച്ചുവിട്ടു കടിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തി(32)നെയാണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.35-ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്‌.ഐ എം.സി. അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവരെത്തിയത്.

വീടിനു മുന്‍വശത്തെത്തിയ ഇവർക്കു​നേരെ ഭീഷണി മുഴക്കിയ ശരത്ത്, കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസുകാർ ബഹളംവെച്ച് നായെ കൂട്ടില്‍ കയറ്റിയശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പോലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാൾ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles