Kerala

കുന്നംകുളം വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു; യുവതിയെ കാറിൽ നിന്ന് തള്ളിയിട്ടത് സുഹൃത്തെന്ന് പോലീസ്

തൃശ്ശൂര്‍: കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്. പെരിയമ്പലം സ്വദേശി പ്രതീക്ഷയെ തലക്ക് പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തെറിച്ച് വീണ ശേഷം കാര്‍ നിര്‍ത്താതെ പായുകയായിരുന്നു.

പരുക്കേറ്റ യുവതിയുടെ സുഹൃത്ത് അര്‍ഷാദ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നും ഇത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വാഹനാപകടം ഉണ്ടാക്കുന്നതിലേക്ക് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

യുവതിക്ക് അപകടത്തില്‍ തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നായിരുന്നു നേരത്തെ ഇവര്‍ നല്‍കിയ മൊഴി. കുന്നംകുളം എസിപി ടി.എസ് സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

8 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

9 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

10 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

17 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

18 hours ago